മാറംപള്ളി എം.ഇ.എസ്. കോളേജിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗം ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഒാഫ് സോഷ്യൽ സയൻസ് റിസർച്ച് (കഇടടഞ) ധനസഹായത്തോടെ സംഘടിപ്പിച്ച കോൺഫറൻസ് നാഷണൽ എഡ്യൂക്കേഷൻ പോളിസി ഡ്രാഫ്റ്റിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. ഷാക്കില ടി. ഷംസു ഉദ്ഘാടനം ചെയ്തു. കോൺഫറൻസിൽ റുവാണ്ട മുൻ ഹൈക്കമ്മീഷണർ അംബാഡിസർ വില്ല്യംസ് ബി.എൻ. കുരുൻസിസ, തുർക്കി ബഹ്ഷെയർ യൂണിവേഴ്സിറ്റി പ്രൊഫസർ സെദത്ത് എെബർ, ബാംഗ്ലൂർ മാനേജ്മെന്റ് അസോസിയേഷൻ ഇൻഡസ്ട്രി അക്കാദമിയ കൗൺസിൽ ചെയർമാൻ ഡോ. മനോഹർ ഹുൽമാനെ എന്നിവർ വിശിഷ്ടാതിഥികളായി. ഇതോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൗത്ത് കൊറിയയിൽ നിന്നും വിഷയവിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. അജിംസ് പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ. അബുൽഹസൻ, സെക്രട്ടറി ശ്രീ. എം.എ. മുഹമ്മദ്, ട്രഷറർ ശ്രീ. ടി.എം. സക്കീർ ഹുസൈൻ, ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സ്വപ്ന വി. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ഡോ. ഷെമി പി.എം., ബി.സി.എ. മേധാവി ഡോ. ലീന സി. ശേഖർ, കോഡിനേറ്റർമാരായ ഡോ. ഷീബ കെ.എച്ച്., ശ്രീ. അഹമ്മദ് ജിംഷാദ്, അഡ്വ. മോഹൻരാജ് എന്നിവർ സംബന്ധിച്ചു