എം.ഇ.എസ് കോളേജ് മാറംപള്ളിയിലെ ഫോറസ്റ്റ് ക്ലബ്ബും സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ എറണാകുളവും സംയുക്തമായി വനദിനം ആചരിച്ചു. ഇതോടനുനബന്ധിച്ച് 16-03-2023 സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിനായക് & സാദിഖ് ഒന്നാം സ്ഥാനവും ആലുവ യു.സി. കോളേജിലെ അക്ഷയ് & ആൽബിൻ രണ്ടാം സ്ഥാനവും ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ മെഡിക്കൽ കോളേജിലെ മാളവിക & അയന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളേജ് പ്രിൻസിപ്പാൾ ഡോ. അജിംസ് പി മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എറണാകുളം ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വീണാ ദേവി കെ.ആർ. മുഖ്യപ്രഭാഷണം നടത്തി. തൃശൂർ സെന്റ് അലോഷ്യസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെയിൻ പ്രശ്നോത്തരി മത്സരത്തിന് നേതൃത്വം നൽകി. കോളേജ് ചെയർമാൻ അഡ്വ. എ.എ. അബുൽഹസൻ, ഐ.ക്യു.എ.സി. കോഡിനേറ്റർ ഡോ. ജാസ്മിൻ പി.എം, രമ്യ മുരളി, ലൈന അനിൽ, അമൃത ദിനേശ് എന്നിവർ വനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.