MES Latest News

June

01

2023

Inaugurated the Silver Jubilee Hall

Jb K K Kunjumoideen, General Secretary, MES Kerala inaugurated the Silver Jubilee Hall and Merit Day Celebrations of MES College Marampally

March

17

2023

വനദിനം ആചരിച്ചു

എം.ഇ.എസ് കോളേജ് മാറംപള്ളിയിലെ ഫോറസ്റ്റ് ക്ലബ്ബും സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ എറണാകുളവും സംയുക്തമായി വനദിനം ആചരിച്ചു. ഇതോടനുനബന്ധിച്ച് 16-03-2023 സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിനായക് & സാദിഖ് ഒന്നാം സ്ഥാനവും ആലുവ യു.സി. കോളേജിലെ അക്ഷയ് & ആൽബിൻ രണ്ടാം സ്ഥാനവും ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ മെഡിക്കൽ കോളേജിലെ മാളവിക & അയന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളേജ് പ്രിൻസിപ്പാൾ ഡോ. അജിംസ് പി മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എറണാകുളം ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വീണാ ദേവി കെ.ആർ. മുഖ്യപ്രഭാഷണം നടത്തി. തൃശൂർ സെന്റ് അലോഷ്യസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെയിൻ പ്രശ്നോത്തരി മത്സരത്തിന് നേതൃത്വം നൽകി. കോളേജ് ചെയർമാൻ അഡ്വ. എ.എ. അബുൽഹസൻ, ഐ.ക്യു.എ.സി. കോഡിനേറ്റർ ഡോ. ജാസ്മിൻ പി.എം, രമ്യ മുരളി, ലൈന അനിൽ, അമൃത ദിനേശ് എന്നിവർ വനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
 
 
 
 
 
 
 
 
 
 

March

16

2023

അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു

മാറംപള്ളി എം.ഇ.എസ്. കോളേജിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗം ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഒാഫ് സോഷ്യൽ സയൻസ് റിസർച്ച് (കഇടടഞ) ധനസഹായത്തോടെ സംഘടിപ്പിച്ച കോൺഫറൻസ് നാഷണൽ എഡ്യൂക്കേഷൻ പോളിസി ഡ്രാഫ്റ്റിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. ഷാക്കില ടി. ഷംസു ഉദ്ഘാടനം ചെയ്തു. കോൺഫറൻസിൽ റുവാണ്ട മുൻ ഹൈക്കമ്മീഷണർ അംബാഡിസർ വില്ല്യംസ് ബി.എൻ. കുരുൻസിസ, തുർക്കി ബഹ്ഷെയർ യൂണിവേഴ്സിറ്റി പ്രൊഫസർ സെദത്ത് എെബർ, ബാംഗ്ലൂർ മാനേജ്മെന്റ് അസോസിയേഷൻ ഇൻഡസ്ട്രി ‏ അക്കാദമിയ കൗൺസിൽ ചെയർമാൻ ഡോ. മനോഹർ ഹുൽമാനെ എന്നിവർ വിശിഷ്ടാതിഥികളായി. ഇതോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൗത്ത് കൊറിയയിൽ നിന്നും വിഷയവിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. അജിംസ് പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ. അബുൽഹസൻ, സെക്രട്ടറി ശ്രീ. എം.എ. മുഹമ്മദ്, ട്രഷറർ ശ്രീ. ടി.എം. സക്കീർ ഹുസൈൻ, ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സ്വപ്ന വി. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ഡോ. ഷെമി പി.എം., ബി.സി.എ. മേധാവി ഡോ. ലീന സി. ശേഖർ, കോഡിനേറ്റർമാരായ ഡോ. ഷീബ കെ.എച്ച്., ശ്രീ. അഹമ്മദ് ജിംഷാദ്, അഡ്വ. മോഹൻരാജ് എന്നിവർ സംബന്ധിച്ചു

March

16

2023

സ്പോർട്സ് മീറ്റുകൾ സൗഹൃദം ഊട്ടിയുറപ്പിക്കും: ഷൈജു ദാമോദൻ

മാറംപള്ളി എം.ഇ.എസ് കോളേജിൽ രണ്ട് ദിവസമായി നടന്ന സ്പോർട്സ് മീറ്റ് പ്രശസ്ത സ്പോർട്സ് കമന്റേറ്ററും കോളമിസ്റ്റുമായ ഷൈജു ദാമോദരൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് മീറ്റുകൾ ക്യാമ്പസുകളിൽ സൗഹൃദം ഊട്ടിയുറപ്പിക്കുമെന്നും ഞാൻ ജയിക്കുമെന്നല്ല നമ്മൾ ജയിക്കുമെന്നുള്ള സന്ദേശം കുട്ടികളിൽ പകർന്ന് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പാൾ ഡോ. അജിംസ് പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് ചെയർമാൻ അഡ്വ. എ.എ. അബുൽ ഹസൻ, സെക്രട്ടറി എം.എ.മുഹമ്മദ്, ട്രഷറർ ടി.എം. സക്കീർ ഹുസൈൻ, വൈസ് പ്രിൻസിപ്പാൾ ഡോ. ജാസ്മിൻ പി.എം., ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഹനീഫ കെ.ജി., യൂണിയൻ ചെയർമാൻ നാദിർ നാസർ, സ്പോർട്സ് സെക്രട്ടറി മുഹമ്മദ് റിസ്വാൻ, ജനറൽ സ്പോർട്സ് ക്യാപ്റ്റൻ ബാസിത് ബഷീർ എന്നിവർ പങ്കെടുത്തു.